പലര്‍ക്കും
ഒരുപാടു നാളായിട്ടും ഇരട്ടിക്കാത്ത
മനസിലെ മയില്‍പ്പിലി പൊട്ടു
ഓര്‍മ്മ ളില്‍ ആരോ തീര്‍ത്ത
നനഞ്ഞ മണലി ന്‍റെ കളിവീട്
ചിലര്‍ക്ക്
ബാല്യത്തിലെ പോഴോ തീ പെട്ടി കൂടിനുള്ളില്‍
കുഴിച്ചിട്ട കല്ലെടുക്കാ തുമ്പി
നാളു കള്‍ ക്കു ശേഷം പുറത്തെടുത്തു
നോക്കാനുള്ള വെറും ഒരു കൌതുകം
എനിക്ക്
ഇനിയും കിട്ടാത്ത ആര്‍ദ്രതയുടെ
നനുനനു ത്ത സ്പര്‍ശം
പിന്നെ പിണക്കവും പരിഭവവും സ്വാര്‍ത്ഥതയും
ഇതില്‍ ആര്‍ക്കു എപ്പോഴാണ്
പ്രണയം സൗഹൃദമായി തോന്നിയത് ?
നിനക്കോ ??
എന്തുകൊണ്ട് ??
പ്രണയം സൗഹൃദത്തിന്‍റെ സമ്മാനപ്പൊ തി ആയതിനാലോ
അതോ സൗഹൃദത്തിന്‍റെ നിലാവുള്ള നിശീഥിനിയായതിനാലോ ??
പ്രണയം - സൗഹൃദമന്ന പഴയ വീഞ്ഞ് നിറച്ച
പുതിയ കുപ്പിയയാതിനാലോ ??
ഭാഷ മിഴിയനക്കങ്ങളായതിനാലോ ??
ആണെങ്കില്‍ തന്നെ
ഇതൊക്കെ കൊണ്ട് മാത്രം
പ്രണയം സൗഹൃദമാകുമോ ???
പ്രണയം - സൗഹൃദം മാത്രമാകുമോ ???
No comments:
Post a Comment