ഒരിക്കല്‍ നീ എനിക്ക് സമ്മാനിച്ചത്
ഒരിക്കലും വറ്റാത്ത സൗഹൃദത്തി ന്‍റെ നിറവയിരുന്നു
മനസ്സില്‍ ചന്ദനം ചാര്‍ത്തുന്ന സ്നേഹത്തിന്‍റെ നിറവ്
ഒരു ഓര്‍മയുടെ അകലം പോലും തമ്മില്‍ ഉണ്ടാവരുതെന്ന്
ഞാന്‍ വെറുതെ ആശിച്ചിരുന്നു
കാതങ്ങളോളം അകന്നു നില്കുമ്പോല്ലും
നിറം പടര്‍ത്തുന്ന മനസിലെ സ്വപ്നം ......
നിന്‍റെ ദീര്‍ഘമാം മൌനങ്ങല്കിടയിലെ നിശ്വാസങ്ങള്‍
എനിക്കി താളുകളില്‍ പകര്‍ത്താന്‍ ആയെങ്കില്‍
പെയ്തു തോരാത്ത മഴയെ കാളും
മനസിനെ മരുഭുമി ആക്കുന്ന വേനലിനെ കാളും
എന്നെ വേദനിപ്പക്കുനത്
നിന്‍റെ വാക്കുകള്‍ ഇടയിലെ മൌനമാണ്
ആശയങ്ങള്‍ പങ്ക്കുവയ്കുനതിനിടയില്‍
എവിടെയാണ് നാം വഴി പിരിഞ്ഞത്
നീയല്ല... ഞാനാന്നു വഴി പിരിഞ്ഞത്
അര്ഭാടങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും
എടുത്താല്‍ പൊങ്ങാത്ത ആശയങ്ങളുടെയും പിറകെ
ഞാനാണ് എടുത്ത് എറിയപെടത്
സൗഹൃദം .....ഇനി ഈ വാക്കുകളില്‍ എവിടെയോ
അപൂര്‍ണതയുടെ ധ്വനി ....
ഓര്‍മകളുടെ പെരുവഴിയംബലത്തില്‍
ഞാന്‍ എപ്പോഴോ മറന്നിട്ടു പോയ എന്‍റെ സ്വപ്നം
നാം പരിചിതരയിരുന്നു
ഓര്‍മയുടെയും മറവിയുടെയും ഏതോ ഇടനഴികയില്‍
നാം വീണ്ടും കണ്ടുമുട്ടുന്നു
അകലങ്ങളില്‍ ഞാന്‍ എവിടെയോ
അറിയാതെ നഷ്ടപെടുത്തിയത്
ഒരു മൊഴി തന്‍ സാന്ത്വനമോ
അതോ .....
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ തന്‍ സ്നേഹ സ്പര്‍ശമോ
എന്‍റെ സ്വപ്നഗളുടെ ഭാണ്ഡം
ഞാനിവിടെ ഉപേക്ഷിക്കുന്നു ...
നമുക്കിടയില്‍ വിലങ്ങുതടിയായിരുന്ന
എന്‍റെ വിലയേറിയ സ്വപ്നങ്ങളുടെ ഭാണ്ഡം ...
ഞാന്‍ തിരിഞ്ഞു നടക്കുന്നു
എവിടെ നിന്നു തുടങ്ങിയോ അവിടേയ്ക്കു തന്നെ ...
നിന്‍റെ ദു ഖ ങള്‍ ഒകെയും കൂട്ടായി
എന്നും മഴയുണ്ടായിരുന്നു ....
നീ മഴയെ സ്നേഹിച്ചത് പോലെ
എന്നാല്‍ ....
ഞാന്‍ ഇന്നു മഴയെ മറക്കാന്‍ ശ്രമിക്കുകയാണ്
എന്നിട്ടും .....
മനസിന്‍റെ താഴ്വാരങ്ങളില്‍ എവിടെയോ മഴ ചാറി തുടങ്ങിയിരിക്കുന്നു
മൌനത്തിന്റെ വാല്മീകം ഭേദിച്ച് കൊണ്ട് ..
മഴ പെയ്യട്ടെ ...
ഭാവുകങ്ങള്‍ നേര്‍ന്നു
ഗൃഹാതുരത മണക്കുന്ന ഏതോ വഴികള്‍
ഞാന്‍ പിന്നിടുമ്പോള്‍
ഇന്നും എനിക്ക് സാന്ത്വനമാവുനത്ത്
ഈ സൗഹൃദത്തിന്‍ ...
നനുത്ത ഓര്‍മ്കകള്‍ മാത്രമോ ....
No comments:
Post a Comment