Pages

Wednesday, 10 July 2013

Sneham....

സ്നേഹം   തേടിയുള്ള  യാത്രയ്ക്കിടയിൽ  ആണ്  നാം  ആദ്യമായ്  കണ്ടുമുട്ടിയത്‌.കാലം  നമുക്ക്  നീട്ടിയത്  സൗഹൃദത്തിന്റെ                                               ഉ ഛച്വാസവായുവായിരുന്നു .......ആത്മാവിലും    ജീവനിലും ആവോളം  നിറച്ചു  നാം  ഇവിടെ   നിന്നു  പിരിയുകയാന്നു ....

നമുക്ക്   സ്വന്തമായിരുന്ന  ആകാശത്തിൽ  മൌനത്തിൻ വെന്മേഘം  മാത്രമായതെന്റെ ??? ഇങ്ങനെ  ഒരു   ആകാശം  നമുക്ക്  അന്യമയിരുനില്ലേ .....ആർത്തിരബിയെത്തുന്ന  ഒരു  പുതുമഴയ്ക്കായി  ഒരു  ശ്യാമ  മേഘം  കൂടി  അവിടെ  മറഞ്ഞു  നില്ക്കുന്നുവോ ......ഒരു മേഘത്തിനു  ഒരിക്കൽ  അല്ലെ  പെയ്യാനാവു  അല്ലെ ..???
ഓർമകൾക്ക്  വ്യാകരണ തെറ്റുണ്ടെന്നു ആരാണ്  പറഞ്ഞത് ...എങ്കിലും  വാചാലതയ്ക്ക്  വ്യാകരണതെറ്റു  അന്ന്യമാണല്ലോ .....
ഓര്മയുടെ  പുസ്തകതാളുകളിൽ  ഇങ്ങനെ  ഒത്തിരി സ്വപ്നങ്ങളും  ഇത്തിരി  കാര്യവും  പകർത്തി  തന്ന  ഒരുപാടു  അനുഭവങ്ങളിലുടെ  ഒരു കുളിർ  കാറ്റായി  വെറുതെ  അലഞ്ഞു  നടക്കാൻ  ഒരു മോഹം .ഓർമ്മകൾക്ക്  ഒരിക്കലും  യഥാർഥ്യത്തിലേക്ക്  തിരിച്ചു  വരുവാൻ  കഴിയിലല്ലോ ...ഓർമകളെ  മോഹങ്ങളും ....മോഹങ്ങളേ  സ്വപ്നങ്ങളുമാക്കുനത്തിനിടയിൽ  എവിടെയാണ്  യാഥാർത്ഥ്യത്തിനു  ഒരു സ്ഥാനം  നല്കുക ....അറിയിലെങ്കിലും  ഇതിൻറെ  ഒന്നും  അകമ്പടിയിലാതെ  യാഥാർത്ഥ്യത്തിലേക്ക്  നാം ഓരോരുത്തരും  നടന്നു  നീങ്ങുന്നു ....അല്ലെങ്കിൽ  സത്യത്തിൽ  നിന്നും നടന്നകലുന്നു ............